അടിയന്തിര രക്തദാന ക്യാമ്പ് ശനിയാഴ്ച
ദുബൈ: ബ്‌ളഡ് ഡോണേഴ്‌സ് കേരള, ഡിബിഡിസി സഹകരണത്തില്‍ അക്കാഫ് ടാസ്‌ക് ഫോഴ്‌സ് ലത്തീഫ ഹോസ്പിറ്റലില്‍ അടിയന്തിര രക്തദാന ക്യാമ്പ് മെയ് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ പുലര്‍ച്ചെ 12.30 വരെ ഒരുക്കും. കോവിഡ് 19 സാഹചര്യവും റമദാനും കാരണം ദാതാക്കള്‍ വളരെ അപൂര്‍വമാണെന്നതിനാല്‍ രക്തദാന ക്യാമ്പ് ദുഷ്‌കരമായതാണെങ്കിലും, ഒഴിച്ചുകൂടാനാവാത്ത ആവശ്യമായതിനാലാണ് നടത്തുന്നത്. രക്തത്തില്‍ സ്ഥിരമായി ഹീമോഗ്‌ളോബിന്‍ കുറയുന്ന തലാസീമിയ അസുഖമുള്ള കുട്ടികളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് കൂടിയാണ് ക്യാമ്പ് ഒരുക്കുന്നത്.
രക്തദാനത്തിനെത്തുന്നവര്‍ക്ക് വാഹന സൗകര്യം ആവശ്യമെങ്കില്‍ ബന്ധപ്പെടാവുന്നതാണ്. രക്തദാനത്തിന് ശേഷം യാത്രാ പാസ് ആവശ്യമെങ്കില്‍ അതും നല്‍കുമെന്നും കോഓര്‍ഡിനേറ്റര്‍മാരായ അഷ്‌റഫ്, മനോജ് കെ.വി, സത്താര്‍, രാജു തേവര്‍മഠം എന്നിവര്‍ അറിയിച്ചു. ഹെല്‍പ് ഡെസ്‌ക് ഫോണ്‍ നമ്പറുകള്‍: 050 3568606 (വി.എസ് ബിജു കുമാര്‍), 055 5418990 (അനൂപ് അനില്‍ ദേവ്), 050 7591967 (മനോജ് കെ.വി), 055 2010373 (ഉണ്ണി), 055 7195610 (പ്രയാഗ്).