ദുബൈ-കാസര്‍കോട് ജില്ലാ കെഎംസിസി, കൈന്‍ഡ്‌നസ് ബ്‌ളഡ് ഡോണേഷന്‍ ടീം സഹകരണത്തില്‍ രക്തദാന ക്യാമ്പ് ഇന്ന്

ദുബൈ: ദുബായ് കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റിയും
കൈന്‍ഡ്‌നസ് ബ്‌ളഡ് ഡോണേഷന്‍ ടീമും സഹകരിച്ച് ഇന്ന് (വ്യാഴം) വൈകുന്നേരം 3 മുതല്‍ 8 മണി വരെ ദേര ഹയാത്ത് റീജന്‍സിക്ക് മുന്‍വശം മശ്‌രിഖ് ബാങ്കിനടുത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. രക്തദാന ക്യാമ്പ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്യും. രക്തം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എമിറേറ്റ്‌സ് ഐഡിയുമായി എത്തിച്ചേരണമെന്ന് ജില്ലാ കെഎംസിസി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജന.സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി.ആര്‍, ഓര്‍ഗ.സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കൈന്‍ഡ്‌നസ് ബ്‌ളഡ് ഡോണേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത് എന്നിവര്‍ അറിയിച്ചു.