ഉമ്മുല്‍ഖുവൈന്‍ കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

48
ഉമ്മുല്‍ഖുവൈന്‍ കെഎംസിസിയും ആരോഗ്യ മന്ത്രാലയവും സഹകരിച്ച് ഉമ്മുല്‍ഖുവൈന്‍ ഹോസ്പിറ്റല്‍ പരിസരത്ത് നടത്തിയ രക്ത ദാന ക്യാമ്പിന് നേതൃത്വം നല്‍കിയവര്‍

ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈന്‍ കെഎംസിസിയും ഉമ്മുല്‍ഖുവൈന്‍ ആരോഗ്യ മന്ത്രാലയവും സഹകരിച്ച് ഉമ്മുല്‍ഖുവൈന്‍ ഹോസ്പിറ്റല്‍ പരിസരത്ത് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30ന് ആരംഭിച്ച ക്യാമ്പില്‍ നിരവധി പേര്‍ രക്തദാനം നടത്തി.
കോവിഡ് 19 പശ്ചാത്തലത്തില്‍ ബ്‌ളഡ് ബാങ്കുകളിലെ രക്തത്തിന്റെ ക്ഷാമം കാരണം നിരവധി രോഗികളാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ മഹദ് കര്‍ണത്തിന് കെഎംസിസി. മുന്നിട്ടിറങ്ങിയത്. നല്ല പ്രതികരണമാണ് പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ലഭിച്ചത്. ദിവസവും നിരവധി സേവനങ്ങളാണ് കോവിഡ് 19 ഹെല്‍പ് ഡെസ്‌കിലൂടെ ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ചെയ്തു കൊണ്ടിരിക്കുന്നത്. ഉമ്മുല്‍ഖുവൈന്‍ കെഎംസിസിയുടെ പ്രവര്‍ത്തകര്‍ക്ക് ഹെല്‍ത് ഡിപാര്‍ട്‌മെന്റ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഹോസ്പിറ്റല്‍ പ്രതിനിധികളായ മുഹമ്മദ് മിര്‍ലാസ്, അഫ്‌സല്‍, ബഷീര്‍ തുടങ്ങിയവര്‍ ക്യാമ്പ് ഏകോപനം നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് സഹീര്‍, യുഎക്യു ബ്‌ളഡ് ബേങ്ക് ഡിപാര്‍ട്‌മെന്റ് ഹെഡ് ഡോ. മുഹമ്മദ് ഉമര്‍, മാനേജര്‍ ഡോ. മര്‍യം സുല്‍ത്താന്‍ ഗനീം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.
ഉമ്മുല്‍ഖുവൈന്‍ കെഎംസിസി ആക്ടിംഗ് പ്രസിഡണ്ട് റാഷിദ് പൊന്നാണ്ടി, ജന.സെക്രട്ടറി അഷ്‌കര്‍ അലി തിരുവത്ര, ട്രഷറര്‍ റഷീദ് വെളിയങ്കോട്, ഓര്‍ഗ.സെക്രട്ടറി അബ്ദുള്ള താനിശ്ശേരി, മുഹമ്മദ് എം.ബി, ഹമീദ് ഹാജി, അഷറഫ് ചിത്താരി, മുസ്തഫ ചുഴലി, അസീസ് ചേരാപുരം, കോയകുട്ടി പുത്തനത്താണി, സൈനുദ്ദീന്‍ ചിത്താരി, ബഷീര്‍ കല്ലാച്ചി, ലത്തീഫ് പുല്ലാട്ട്, ഇര്‍ഷാദ് ചിറ്റാരിപ്പറമ്പ്, റാഷിദ് വയനാട്, ഷംസീര്‍ ചെങ്കള, നാസര്‍ ഒതയോത്ത്, സജീര്‍ അഴിയൂര്‍, നൗഷാദ് പുന്നക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  

രക്തദാന ക്യാമ്പില്‍ നിന്ന്