
ചെര്‍ക്കള: ലോക്ക്ഡൗണ്‍ ലംഘിച്ച് കര്‍ണാടക പുത്തൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നെത്തിയ നാല് അതിഥി തൊഴിലാളികളെയും ചെങ്കള സ്വദേശിയെയും ആരോഗ്യവകുപ്പ്, പൊലീസിന്റെ സഹായത്തോടെ ക്വാറന്റൈന് ഷെല്‍ട്ടറിലാക്കി. കര്‍ണാടക പുത്തൂരില്‍ നിന്നു കാല്‍നടയായി ചെര്‍ക്കളയില്‍ എത്തിയ നാല് പശ്ചിമ ബംഗാള്‍ സ്വദേശികളെയാണ് പിടികൂടി ക്വാറന്റൈനിലാക്കിയത്.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.എസ് രാജേഷ്, എഎസ്ഐ രാജന്, സീനിയര്‍ പോലീസ് ഓഫീസര്‍ ജോസഫ്, സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി. ബംഗളൂരുവില്‍ നിന്നു ബൈക്കില്‍ നാട്ടിലെത്തിയ യുവാവ് ക്വാറന്റൈനില്‍ പോകാതെ കറങ്ങി നടക്കുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇവരെ 14 ദിവസം കഴിഞ്ഞതിനു ശേഷമേ പുറത്തുവിടുകയുള്ളൂ.