കോഴിക്കോട്: ജില്ലയില്‍ അഞ്ച് പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ചവരില്‍ 39 വയസ്സുള്ള വടകര താഴെയങ്ങാടി സ്വദേശി ആരോഗ്യപ്രവര്‍ത്തകനാണ്. മറ്റെല്ലാവരും വിദേശത്ത് നിന്നെത്തിയവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 55 വയസ്സുള്ള അരിക്കുളം സ്വദേശി മെയ് 7 ന് രാത്രി അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 18 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.
46 വയസ്സുള്ള തിക്കോടി സ്വദേശിയാണ് മറ്റൊരാള്‍. കുവൈറ്റ് കരിപ്പൂര്‍ വിമാനത്തില്‍ മെയ് 13 ന് എത്തി. ജില്ലയിലെയിലെ കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 21 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ ചികിത്സയിലാണ്.
39 വയസ്സുള്ള വടകര താഴെയങ്ങാടി സ്വദേശി കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകനാണ്. അവിടെ താമസിച്ച് ജോലി ചെയ്യുകയായിരുന്നു. ലക്ഷണങ്ങളെ തുടര്‍ന്ന് മെയ് 20 ന് സ്രവ സാംപിള്‍ പരിശോധനയില്‍ പോസിറ്റീവ് ആയി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 42 വയസ്സുള്ള കോഴിക്കോട് കോര്പ്പറേഷന് ചാലപ്പുറം സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു.അഞ്ചാമത്തെയാള്‍ 32 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ്. മെയ് 20 ന് കുവൈറ്റ് കണ്ണൂര്‍ വിമാനത്തില്‍ എത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയില്‍ പോസിറ്റീവ് ആകുകയും ചെയ്തു.
ജില്ലയില്‍ ഇന്ന് പുതുതായി വന്ന 537 പേര് ഉള്‍പ്പെടെ 5735 പേര് നിരീക്ഷണത്തിലുള്ളതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ജില്ലയില്‍ ഇതുവരെ 25940 പേര് നിരീക്ഷണം പൂര്‍ത്തിയാക്കിയാക്കി.
പുതുതായി വന്ന 33 പേര് ഉള്‍പ്പെടെ 70 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 49 പേര് മെഡിക്കല്‍ കോളേജിലും 21 പേര് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ്റായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 10 പേര് മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി. ഇന്ന് 197 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 3408 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3227 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 3182 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 181 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനൂണ്ട്. ജില്ലയില്‍ ഇന്ന് വന്ന 97 പേര് ഉള്‍പ്പെടെ ആകെ 889 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 372 പേര് ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 504 പേര് വീടുകളിലും ആണ്. 13 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 113 പേര് ഗര്‍ഭിണികളാണ്.