
2328 തൊഴിലാളികള്‍കൂടി മടങ്ങി
കോഴിക്കോട്: ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ തുടരേണ്ടി വന്ന ബീഹാര്‍, മധ്യപ്രദേശ് സ്വദേശികള്‍ പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങി. 1189 ബീഹാരികളും 1138 മധ്യപ്രദേശ് തൊഴിലാളികളാണ് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് സ്വദേശമായ ബീഹാറിലെ കത്തിഹാറിലേക്ക് യാത്രയായത്. ബീഹാരികള്‍ താമരശ്ശേരി താലൂക്കില്‍ നിന്നുള്ളവരും മറ്റുള്ളവര്‍ കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ തുടരേണ്ടി വന്നവരുമാണ്.
കോവിഡ് പരിശോധന പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പാക്കി തൊഴിലാളികളെ 39 കെ.എസ്.ആര്‍.ടി.സി ബസുകളിലായാണ് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്. യാത്രയില്‍ വിശപ്പടക്കാന്‍ ഭക്ഷണപ്പൊതികള്‍ നല്‍കിയാണ് തൊഴിലാളികളെ ജില്ലാഭരണകൂടം യാത്ര അയച്ചത്.
നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വൈകീട്ട് അഞ്ച് മണി കഴിഞ്ഞാണ് ട്രെയിന്‍ പുറപ്പെട്ടത്. ജില്ലാ കലക്ടര്‍ സാംബശിവ റാവു, സബ് കലക്ടര്‍ ജി. പ്രിയങ്ക, ഡി.സി.പി ചൈത്ര തെരേസ ജോണ്‍, ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി എന്നിവര്‍ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി.ആശ്വാസത്തിന്റെ സൈറണ്‍… ലോക്ഡൗണിനെ തുടര്‍ന്ന് ജില്ലയില്‍ തുടരേണ്ടി വന്ന ബീഹാര്‍ സ്വദേശികള്‍ ഇന്നലെ പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ സന്തോഷത്തോടെ ബാലിക