കത്തിയമര്‍ന്നത് 11 ആഡംബര കാറുകള്‍; രണ്ട് കോടി രൂപ നഷ്ടം

91
ചൂലാം വയലില്‍ തീ പിടിച്ച് നശിച്ച കാറുകള്‍

കുന്ദമംഗലം ചൂലാം വയലില്‍ ആഡംബര കാര്‍ വര്‍ക്‌ഷോപ്പില്‍ തീപിടുത്തം

ചൂലാം വയലില്‍ കത്തി നശിച്ചവര്‍ക് ഷോപ്പ് ഫയര്‍ഫോഴ്‌സ് തീ അണക്കുന്നു

കുന്ദമംഗലം: ചൂലാം വയലില്‍ ആഡംബര കാറുകള്‍ റിപ്പയര്‍ ചെയ്യുന്ന എമിറേറ്റ്‌സ് കാര്‍ സര്‍വ്വീസ് സെന്റര്‍ ദൂരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചേവര്‍ക് ഷോപ്പിന്റെ അകത്തു നിന്നും പുക ഉയരുന്നത് കണ്ട സമീപത്തെ വീട്ടുകാരാണ് ആദ്യം കുന്ദമംഗലം പോലീസില്‍ വിവരം അറിയീച്ചത്. പൊലീസ് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് എത്തിയ വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി, കോഴിക്കോട്, മീഞ്ചന്ത തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെത്തിയ അഗ്‌നിശമന വിഭാഗവും നാട്ടുകാരും ചേര്‍ന്ന് തീ അണക്കാന്‍ നടത്തിയ കഠിനശ്രമത്തിന്റെ ഫലമായാണ് രാവിലെ 9 മണിയോ ടെതീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.
ഇതിനിടയില്‍ റിപ്പയറിനായി എത്തിയ പതിനോ ന്നോളം ആഡംബര കാറുകള്‍ കത്തിനശിച്ചിരുന്നു. തൃശൂര്‍ സ്വദേശിയായ ജോഫി എന്ന ആള്‍ വര്‍ഷങ്ങളായി നടത്തി വരുന്ന സ്ഥാപനമാണ് കത്തി നശിച്ചത്. മിക്ക കാറുകള്‍ക്കും ബില്‍ഡിംഗിനും ഇന്‍ഷൂര്‍ പരിരക്ഷ ഇല്ല എന്നറിയുമ്പോള്‍ ജോഫിയുടെ ദു:ഖം അടയ്ക്കാന്‍ സാധിക്കില്ല.ജോഫി വിദേശത്തും സ്വദേശത്തുമായി ആഡംബര കാറുകളുടെ അറ്റകുറ്റപണികളിലൂടെ പ്രശസ്തനായിരുന്നു. ജില്ലക്ക് അകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് തങ്ങളുടെ വിലയേറിയ കാറുകള്‍ ജോഫിയെ ഏല്‍പ്പിച്ച് മടങ്ങാറ് എന്നതും ശ്രദ്ധേയമാണ്.
വൈദ്യുതി ഷോട്ട്‌സര്‍ക്യൂട്ട് ആണ് കാരണമെന്ന് പറയുന്നു രണ്ട് കോടിയോളം രൂപ നഷ്ടം കണക്കാക്കുന്നു. ഈ അടുത്ത കാലത്ത് ബെന്‍സ്, ഓഡി കാറിന്റെ എബ്ലം മോഷണം പോയതിനെ തുടര്‍ന്ന് പണി പൂര്‍ത്തീകരിച്ച ലക്ഷ്ങ്ങള്‍ വിലമതിക്കുന്ന കാറുകള്‍ താമസിക്കുന്ന സ്ഥലത്തും മാറ്റിയിട്ടതിനാല്‍ ജോഫിക്ക് ആശ്വാസമായി. എം.കെ.രാഘവന്‍ എം.പി സ്ഥലം സന്ദര്‍ശിച്ചു. പൊലീസിലെ ഫോറന്‍സിക് വിഭാഗവും ഉന്നത ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വര്‍ക് ഷോപ്പിന്റെ മുന്‍ ഭാഗം പോലീസ് റിബ്ബണ്‍ കെട്ടി സന്ദര്‍ശന പ്രവേശനം നിരോധിച്ചിട്ടുണ്ട് .ഷോട്ട് സര്‍ക്യൂട് ആണോ മറ്റ് ദുരൂഹതയുണ്ടോ എന്നും പോലീസ് പരിശോധിക്കും.
റിപ്പയിറിനായി എത്തിയ കാറിന്റെ ബാറ്ററി ഷോട്ടായി തീ പടര്‍ന്ന് പിടിച്ചതാണന്നും പറയപെടുന്നു. ഗ്യാസ് സിലിണ്ടര്‍ കാറുകളിലെ പെട്രോള്‍ ടാങ്ക്തുടങ്ങിയവക്ക് അരികിലേക്ക് തീ എത്തുകയായിരുന്നെങ്കില്‍ സമീപത്ത് ആളപായം വരെ ഉണ്ടാകുമായിരുന്നു വര്‍ക് ഷോപ്പിന്റെ കെട്ടിടത്തിനും, അലമാര, വിവിധ രേഖകള്‍പേപ്പറുകള്‍, കത്തി നശിച്ചതില്‍ പെടും റവന്യു അധികൃതരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ ഭാഗത്ത് നിന്നും എന്തെങ്കിലും സഹായം ലഭിച്ചാലേ ഇത്രയും വലിയ നഷ്ടത്തില്‍ നിന്നും ഉടമക്ക് കരകയറാന്‍ സാധിക്കൂ.
അഗ്‌നിശമന വെള്ളിമാട്കുന്ന് സ്‌റ്റേഷന്‍ സീനിയര്‍ ഓഫീസര്‍ കെ.പി ബാബുരാജ്, സി.പി.ഒമാരായസുജിത് കുമാര്‍, കെ.സി അബ്ദുല്‍ മജീദ്, മുകുന്ദന്‍ഫ്രയസ് അഗസ്റ്റിന്‍, പി.പി പൗലോസ്, എസ്.ഐ ശ്രീജിത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.