ഉരുവച്ചാല്‍: കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ക്ക് പരിക്ക്. മെരുവമ്പായി പാലത്തിന് സമീപം ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. സ്‌കൂട്ടിയിലെ യാത്രക്കാരികളായ മെരുവമ്പായിയിലെ സന്ധ്യ (38), ഷീബ(44) എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.