കേന്ദ്ര സര്‍ക്കാരിനെതിരെ ബി.എം.എസിന്റെ പ്രതിഷേധ സമരം

13
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്കരണ നയത്തില്‍ പ്രതിഷേധിച്ചു ബി.ജെ.പി തൊഴിലാളി സംഘടനയായ ബി.എം.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം

പരപ്പനങ്ങാടി:കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യവല്‍ക്കരണ നയത്തിനെതിരെ ബി.ജെ.പി യുടെ തൊഴിലാളി സംഘടനയായ ബി.എം.എസും പ്രതിഷേധ സമരം സംഘടിപ്പിച്ചത് കൗതുകമായി.രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന് ഭാഗമായാണ് ബി.എം.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചതെന്നാണ് നേതാക്കളുടെ അവകാശവാദം. ചിറക്കല്‍ ഓഫിസില്‍ സംഘടിപ്പിച്ച പ്രതിഷേധം ബി.എം.എസ് ജില്ലാ പ്രസിഡന്റ് എല്‍ സതീഷ് ഉദ്ഘാടനം ചെയ്തു.