സി.എച്ച്. അക്കാദമിയില്‍ ഓണ്‍ലൈന്‍ കരിയര്‍ ക്ലിനിക്

21
സി.എച്ച്.അക്കാദമി ആരംഭിച്ച ഓണ്‍ലൈന്‍ കരിയര്‍ ക്ലിനിക് കൊടുവള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടി പൊയില്‍ ഉദ്ഘാടനം ചെയ്യുന്നു.

കൊടുവള്ളി: വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ സംബന്ധമായ സംശയങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി സി.എച്ച്.അക്കാദമി ഒരുക്കിയ ഓണ്‍ലൈന്‍ കരിയര്‍ ക്ലിനിക് കൊടുവള്ളി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷരീഫ കണ്ണാടി പൊയില്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ് പി.അനീസ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി.മജീദ് മാസ്റ്റര്‍, കൗണ്‍സിലര്‍മാരായ വി.അബ്ദു, വിമലഹരിദാസ്, യു.വി.ശാഹിദ്, പി.അബൂബക്കര്‍ മാസ്റ്റര്‍, സി.എച്ച്.അക്കാദമി കൊ ഓഡിനേറ്റര്‍ പി.സി. റാഷിദ് സംബന്ധിച്ചു.