ചന്ദ്രിക വാര്‍ഷിക വരിക്കാരുടെ ലിസ്റ്റും തുകയും കൈമാറി

മഞ്ചേരി നിത്യമാര്‍ക്കറ്റിലെ ഒന്ന് സി പൂളിലെ തൊഴിലാളികളുടെ ചന്ദ്രിക പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യ പൂള്‍ പ്രസിഡന്റ് പി.കെ ഖാലിദ് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫിന് കൈമാറുന്നു

മഞ്ചേരി: നിത്യമാര്‍ക്കറ്റിലെ ഒന്ന് സി പൂളിലെ തൊഴിലാളികളുടെ ചന്ദ്രിക വാര്‍ഷിക വരിസംഖ്യ പ്രസിഡന്റ് പി.കെ ഖാലിദ് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫിന് കൈമാറി. എസ്.ടി. യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം റഹ്മത്തുല്ല, ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ്, മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി സി.എം അജ്മല്‍ സുഹീദ്, കണ്ണിയന്‍ മുഹമ്മദാലി, പി.കെ ഖാലിദ്, കെ.ടി.അഷ്‌റഫ്, കെ.സിറാജ്,സമദ് കുന്നത്ത്, എ.എം.മുഹമ്മദാലി പങ്കെടുത്തു.