‘ചന്ദ്രിക വായിക്കാം സമ്മാനം നേടാം’ വിജയികളെ പ്രഖ്യാപിച്ചു

36

തളിപ്പറമ്പ്: എംഎസ്എഫ് തോട്ടീക്കല്‍ ശാഖ എഡ്യൂപവര്‍ വിദ്യാഭ്യാസ ക്യാമ്പയിനോടനുബന്ധിച്ച് നടത്തിയ ‘ചന്ദ്രിക വായിക്കാം സമ്മാനംനേടാം’ മത്സര വിജയികളെ പ്രഖ്യാപിച്ചു. ജുബൈര്‍ അലി കുപ്പം, ഫമീന അബ്ദുല്ല തോട്ടിക്കല്‍ ഒന്നാം സ്ഥാനവും ഫിദ റഹീം തോട്ടിക്കല്‍, സുമയ്യ ഫാറൂഖ് നഗര്‍ രണ്ടാം സ്ഥാനവും നേടി. റിയാസ് മംഗര, മറിയം നജ്മു ചപ്പാരപ്പടവ്, ആയിശ ഫെല്ല പാറാട്, ഹൂറിയ ജബ്ബാര്‍ അരിപ്പാമ്പ്ര, ഫിദ കീരിയാട് എന്നിവര്‍ മൂന്നാം സ്ഥാനവുംനേടി. ഹസീന അമീര്‍ തോട്ടിക്കല്‍, അമീര്‍ അരിപ്പാമ്പ്ര, റിഫ ഫാത്തിമ തിരുവട്ടൂര്‍ എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹത നേടി.
ഫലപ്രഖ്യാപനവും ചന്ദ്രിക സ്മൃതിയും ചന്ദ്രിക ഡെ.ചീഫ് സബ് എഡിറ്റര്‍ കബീര്‍ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. എഡ്യൂപവര്‍ ചെയര്‍മാന്‍ ഷാക്കിര്‍ തോട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ഉവൈസ് ചപ്പാരപ്പടവ്, ശരീഫ് മംഗര, അബ്ദുല്ലക്കുട്ടി തടിക്കടവ്, ശരീഫ് പെരുമാളാബാദ്, നിയാസ് മൂലയില്‍ സംസാരിച്ചു. യുഎം അശ്ഫാഖ് സ്വാഗതവും എ സ്വാലിഹ് നന്ദിയും പറഞ്ഞു.