സി.എച്ച്.സെന്റര്‍ പെരുന്നാള്‍ ഭക്ഷണം നല്‍കി

15
സി.എച്ച് സെന്റര്‍ പെരുന്നാള്‍ ഭക്ഷണ വിതരണം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മെഡിക്കല്‍ കോളജ് സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ക്കും നല്‍കിയ പെരുന്നാള്‍ ഭക്ഷണ വിതരണം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. നിരവധി രോഗികള്‍ വിദഗ്ദ്ധ ചികിത്സക്കും വിവിധ സര്‍ജറികള്‍ക്കും കാത്തിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് 19 ആസ്പത്രിയായി നിലനിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനര്‍ചിന്തനം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വീട്ടുകാരോടൊപ്പം നോമ്പും പെരുന്നാളും നടത്തുന്നത് മാറ്റി വെച്ച് യാതൊരു പ്രതിഫലവുമില്ലാതെ ഒരു മാസക്കാലം നോമ്പുതുറ അത്താഴ പെരുന്നാള്‍ ഭക്ഷണം ഒരുക്കുന്നതിന് വേണ്ടി പ്രയത്‌നിച്ച സി.എച്ച് സെന്ററിന്റെ വളണ്ടിയര്‍മാരെ രാഘവന്‍ അഭിനന്ദിച്ചു. ചടങ്ങില്‍ സെന്റര്‍ പ്രസിഡണ്ട് കെ.പി കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എ റസാക്ക് മാസ്റ്റര്‍, ട്രഷറര്‍ ടി.പി മുഹമ്മദ്, പ്രൊജക്ട് ചെയര്‍മാന്‍ ഇബ്രാഹിം എളേറ്റില്‍ പ്രസംഗിച്ചു. ഭക്ഷണ വിതരണത്തിന് ഭാരവാഹികളും വളണ്ടിയര്‍മാരും നേതൃത്വം നല്‍കി. ബീച്ച് ആസ്പത്രിയിലേക്കും ഇവിടെ നിന്നും ഭക്ഷണം എത്തിച്ചു നല്‍കി.