സി.എച്ച് സെന്ററിന് കൈത്താങ്ങ്

സി.എച്ച് സെന്ററിലേക്ക് സ്വരൂപിച്ച പണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറുന്നു

മലപ്പുറം: കേരള ഗവണ്‍മെന്റ് ഡെയ്‌ലി വേജസ് ആന്റ് കോണ്‍ട്രാക്ട് ഡ്രൈവേഴ്‌സ് യൂണിയന്‍ എസ്.ടി.യു സി.എച്ച് സെന്ററിലേക്ക് സ്വരൂപിച്ച പണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ഭാരവാഹികള്‍ കൈമാറി ചടങ്ങില്‍ എസ്.ടി.യു (മോട്ടോര്‍ തൊഴിലാളി യൂണിയന്‍)ജില്ലാ പ്രസിഡന്റ് വി.എ.കെ തങ്ങള്‍ ജില്ലാ ജനറല്‍ സെക്രട്ടറി അടുവണ്ണി മുഹമ്മദ്, എ.സ്.ടി.യു ജില്ലാ ഭാരവാഹികളായ അസീസ് വേങ്ങര,ഫാസില്‍ പുളിക്കല്‍, അലി മൊറയൂര്‍, ഡ്രൈമാരായ,കുഞ്ഞുമോന്‍ ചെറുകാവ്, ഉസ്മാന്‍ പൂക്കോട്ടൂര്‍,സമീര്‍ മലപ്പുറം മുനിസിപ്പാലിറ്റി, സിദ്ദീക്ക് മഞ്ചേരി മുനിസിപ്പാലിറ്റി, മന്‍സൂര്‍ കുറുവ,ഉസ്മാന്‍ കീഴാറ്റൂര്‍, അഷ്‌റഫ് കോട്ടക്കല്‍, സമീര്‍ കോട്ടക്കല്‍ പങ്കെടുത്തു.