സി.എച്ച് ചെയര്‍ ഡയറക്ടര്‍ മുഹമ്മദ് ഇസ്മായില്‍ സ്ഥാനമേറ്റു

30
കാലിക്കറ്റ് വാഴ്‌സിറ്റി സി.എച്ച് ചെയര്‍ ഡയറക്ടറായി കെ. മുഹമ്മദ് ഇസ്മയില്‍ ചാര്‍ജെടുക്കുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപിങ്ങ് സൊസൈറ്റീസ് ഡയരക്ടറായി കെ. മുഹമ്മദ് ഇസ്മായില്‍ രജിസ്ട്രാര്‍ ഡോ. സി.ഐ ജോഷി മുമ്പാകെ ചാര്‍ജെടുത്തു. സിണ്ടിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ്, മുന്‍ ഡയരക്ടര്‍ പി.കെ അബ്ദുല്‍ ലത്തീഫ്, ടി.പി.എം ബഷീര്‍, മുജീബ് റഹ്മാന്‍ ടി, സൈതലവി സി.കെ പങ്കെടുത്തു. 2019 ല്‍ മലപ്പുറം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിരമിച്ച മുഹമ്മദ് ഇസ്മായില്‍ കുടുംബശ്രീ മിഷന്‍ മലപ്പുറം ജില്ലാ കോഓര്‍ഡിനേറ്റര്‍, കെ.എച്ച്.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.