
ചെര്‍ക്കള: ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ ക്വാറന്റീന് കേന്ദ്രം നായന്മാര്മൂലയില് തയ്യാറാക്കുന്നതിന്റെ ഭാഗമായി ചെങ്കള പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ ശുചീകരണം നടത്തി.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സിടി.അഹമ്മദലി ഉദ്ഘാടനം ചെയ്തു.എന്‍എനെല്ലിക്കുന്ന് എംഎല്‍എ, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എഅഹമ്മദ് ഹാജി,കാദര്‍ പാലോത്ത്, സിദ്ധീഖ് സന്തോഷ് നഗര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് എംഎം നൗഷാദ്, സിടി റിയാസ്, കെട്ടിട ഉടമ ഹസൈനാര്‍ ഹാജിഎന്നിവര്‍ സന്ദര്‍ശിച്ച് വിലയിരുത്തി. ഭാരവാഹികളായഹാരിസ് ബേവിഞ്ച, ബദുറുദ്ധീന്‍ ആര്.കെ.അന്തു മേനംങ്കോട്.വൈറ്റ്ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ സിബി.ലത്തീഫ്, അബൂബക്കര്‍ കരുനം, ഗഫൂര്‍ ബേവിഞ്ച,നിഷാദ് ചെങ്കള,ത്വാഹ തങ്ങള്‍, അഷ്റഫ് നെല്ലിക്കട്ട, സിദ്ധീഖ് ചെങ്കള,സിനാന് ചെങ്കള പങ്കെടുത്തു.