കൊച്ചുമിടുക്കരുടെ കരവിരുതില്‍ ഇതാ കുഞ്ഞുവീട്

11
പാഴ് വസ്തുക്കള്‍ കൊണ്ട് തയാറാക്കിയ വീടുമായി മുഹമ്മദ് ശിയാസും ഫാത്തിമ സഫയും അബി സാലിയും

കണ്ണൂര്‍: മിടുക്കരാണ് ഈ കൊച്ചുകുട്ടികള്‍. വീട്ടില്‍ കുടുങ്ങിയ നാളില്‍ ഇവരും ഉണ്ടാക്കി കുഞ്ഞുവീട്. കാടാച്ചിറ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കൊച്ചുവീടുണ്ടാക്കിയത്. കാര്‍ഡ് ബോര്‍ഡ് പെട്ടി, ഈര്‍ക്കിള്‍, പേപ്പര്‍ തുടങ്ങി പാഴ് വസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വീട് നിര്‍മാണം. നാലാം ക്ലാസുകാരായ മുഹമ്മദ് ശിയാസ്, ഫാത്തിമ സഫ, ഒന്നാം ക്ലാസുകാരന്‍ അബി സാലിയും ചേര്‍ന്നാണ് മനോഹരമായ വീട് തയാറാക്കിയത്.