ഷാര്‍ജയില്‍ കോവിഡ് ബാധിച്ച് വൈദികന്‍ മരിച്ചു

59
ഫാ.യൂസഫ് സാമി യൂസഫ്

ദുബൈ: ഷാര്‍ജ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിലെ വൈദികനും അറബിക് സമൂഹത്തിന്റെ മത കാര്യ മേധാവിയുമായ ഫാ.യൂസഫ് സാമി യൂസഫ് (63) കോവിഡ് 19 ബാധിച്ച് മരിച്ചു. നാലാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാര്‍ജ സെന്റ് മൈക്കിള്‍സ് ചര്‍ച്ചിന് കീഴിലെ മലയാളി സമൂഹം ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ലബനാന്‍ സ്വദേശിയായ ഫാ.യൂസഫ് കപ്പൂച്ചിന്‍ സന്യാസ സമൂഹത്തിലെ അംഗമാണ്. സംസ്‌കാരം ചടങ്ങുകള്‍ പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫാ.യൂസഫിന്റെ നിര്യാണത്തില്‍ വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യ ബിഷപ് പോള്‍ ഹിന്‍ഡര്‍ അനുശോചനം രേഖപ്പെടുത്തി. ഫാ. യൂസഫിനായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.