പകര്‍ച്ചവ്യാധി പ്രതിരോധം: നഗരങ്ങള്‍ ശുചീകരിച്ചു

11
എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ നടന്ന ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അഫ്‌സറ നിര്‍വഹിക്കുന്നു

അലനല്ലൂര്‍: കോവിഡ് 19 മഹാമാരിയില്‍ നിന്നും രക്ഷനേടും മുമ്പേ പിടിപെടാവുന്ന ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ടൗണുകള്‍ ശുചീകരിച്ചു. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍, കുടുംബശ്രീ അംഗങ്ങള്‍, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, ഹരിതകര്‍മ്മ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് അലനല്ലൂര്‍, എടത്തനാട്ടുകര ടൗണുകള്‍ ശുചീകരിച്ചത്. മഴക്കാലം എത്തുന്നതോടെ വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള ഇടങ്ങള്‍ നശിപ്പിക്കുകയും കെട്ടികിടക്കുന്ന മാലിന്യങ്ങള്‍, പാതയോരങ്ങള്‍ എന്നിവ വൃത്തിയാക്കി. അലനല്ലൂര്‍ടൗണില്‍ നടന്ന ശുചീകരണപ്രവൃത്തികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.മുസ്തഫ, എന്‍.ഉമര്‍ ഖത്താബ്, പി.റഷീദ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് കെ.ലിയാഖത്തലി, രാജഗോപാല്‍, എച്ച്.ഐ മനോജ് ഡേവിഡ്, പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. എടത്തനാട്ടുകര കോട്ടപ്പള്ള ടൗണില്‍ നടന്ന ഗുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.അഫ്‌സറ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ എ.പി മാനു അധ്യക്ഷത വഹിച്ചു. സി.മുഹമ്മദാലി, മഠത്തൊടി റഹ്മത്ത്, എം.ഷൈലജ, കെ.പി യഹിയ, കെ.അയ്യപ്പന്‍, സുനിത കുന്നുമ്മല്‍, വി.ഗിരിജ, എന്‍.എം അലി, മുജീബ്, വി.സി അബ്ദുറസാഖ്, ടി.ശുഹൈബ്, പ്രതീബ്, സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അഷറഫ്, ബിജുമോന്‍. റിയാസ്, റജീന, വഹീദ, റംലത്ത്, ജിനിമോള്‍ എന്നിവര്‍ നേതൃത്വം നല്‍കി.