നിയന്ത്രണം ലംഘിച്ച കോഫി ഷോപ്പിന് 9000 ദിനാർ പിഴ

16

മനാമ : കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച നിയന്ത്രണം ലംഘിച്ച കോഫി ഷോപ്പിന് 9000 ദിനാർ പിഴ . ബഹ്റൈൻ കീഴ്ക്കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത് . നിയന്ത്രണം ലംഘിച്ച് സ്ഥാപനം ഉപഭോക്താക്കൾക്ക് ഹുക്ക നൽകിയെന്നാണ് കുറ്റപത്രം . സ്ഥാപനം 5000 ദിനാറും മാനേജൻ 1000 ദിനാറും ഉടമ 3000 ദിനാറും പിഴയായി നൽകണം . മറ്റൊരു കേസിൽ ഹോം ഐസലേഷൻ നിർദേശം ലംഘിച്ച വ്യക്തിക്ക് 1000 ദിനാർ പിഴ വിധിച്ചിട്ടുണ്ട് . കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അധികൃതർ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രഘണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ ബഹ്റൈൻ ഭരണകൂടം വ്യക്തമാക്കിയിരുന്നു .