കലക്ടറേറ്റിന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം

19
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് ലീഗ് കണ്ണൂര്‍ മേഖല കമ്മിറ്റി കലക്ടറേറ്റ് സമരം കെപി താഹിര്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്ക് പാസ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂര്‍ മേഖലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.
പ്രവാസികള്‍ക്ക് കൂടുതല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തുക, സംസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പാസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി കെപി താഹിര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ശക്കീര്‍ മൗവഞ്ചേരി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എംപി മുഹമ്മദ് അലി സംസാരിച്ചു. സിഎം ഇസുദ്ദീന്‍, റാഷിദ് തായത്തെരു, റിഷാം താണ, നൗഷാദ് കെപി, ശക്കീബ് നീര്‍ച്ചാല്‍, ഷംസുദ്ദീന്‍ മൈതാനപ്പള്ളി, റുബൈസ് കൊച്ചിപ്പള്ളി, യൂനുസ് നീര്‍ച്ചാല്‍, നസീര്‍ താണ, റാഷിദ് മുബാറക് എന്നിവര്‍ നേതൃത്വം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമരം.