അബുദാബി: യുഎഇയില്‍ കൊറോണ മൂലമുള്ള മരണ സംഖ്യ കുറഞ്ഞു. കഴിഞ്ഞ മൂന്നുദ ിവസങ്ങളിലാണ് മരണ സംഖ്യയില്‍ കാര്യമായ കുറവുണ്ടായത്. 11 പേരുടെ മരണം വരെ റിപ്പോര്‍ട്ട് ചെയ്ത ദിവസങ്ങളുണ്ടായിരുന്നു.
എന്നാല്‍, കഴിഞ്ഞ മൂന്നു ദിവസങ്ങളിലാണ് മരണ നിരക്കില്‍ കുറവുണ്ടായത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആശ്വാസം നല്‍കിയാണ് മരണ നിരക്ക് കുറഞ്ഞിട്ടുള്ളത്. യുഎഇ അധികതൃതരുടെ കാര്യമായ കരുതലും വിപുലമായ സംവിധാനങ്ങളും ഇക്കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
പ്രവാസ ലോകത്തെ മരണ സംഖ്യ കേരളത്തിലെ പ്രവാസി ബന്ധുക്കളില്‍ ആശങ്ക വര്‍ധിപ്പിച്ചിരുന്നു. നിരവധി മലയാളികളാണ് ഇതിനകം ഗള്‍ഫ് നാടുകളില്‍ കൊറോണ രോഗബാധിതരായി മരണമടഞ്ഞത്.