ഗള്‍ഫില്‍ 1.24 ലക്ഷം പേര്‍ക്ക് കൊറോണ; സഊദിയില്‍ അര ലക്ഷത്തോടടുക്കുന്നു

    56

    അബുദാബി: ഗള്‍ഫ് നാടുകളില്‍ കൊറോണ ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോടടുക്കുന്നു. 124,335 പേര്‍ക്കാണ് ഇതു വരെ രോഗം സ്ഥിരീകരിച്ചത്. സഊദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം 49,176 ആയി ഉയര്‍ന്നു. ഇവിടെ വെള്ളിയാഴ്ച മാത്രം 2,307 പേരിലാണ് രോഗം കണ്ടെത്തിയത്.
    ഖത്തറിലും രോഗബാധിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്. വെള്ളിയാഴ്ച ഖത്തറില്‍ 1,153 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ, കൊറോണ ബാധിതരുടെ എണ്ണം 29,245 ആയി.
    യുഎഇ 21,831, കുവൈത്ത് 12,860, ബഹ്‌റൈന്‍ 6,418, ഒമാന്‍ 4,625 എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്കുകള്‍.