കോവിഡ് ബാധിച്ച് പാലപ്പെട്ടി സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു

832
ത്വാഹ

റാസല്‍ഖൈമ: മലപ്പുറം പെരുമ്പടപ്പ് പാലപ്പെട്ടി ആശുപത്രിക്ക് സമീപം കാക്കനാട് ഖാലിദ്-ഉമൈറ ദമ്പതികളുടെ മകന്‍ ത്വാഹ (32) കോവിഡ് ബാധയെ തുടര്‍ന്ന് റാസല്‍ഖൈമയില്‍ മരിച്ചു. 10 വര്‍ഷമായി ഷാര്‍ജ നാഷനല്‍ പെയിന്റ്‌സിന് സമീപം മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ റാസല്‍ഖൈമ ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 5:45നായിരുന്നു അന്ത്യം. ഖബറടക്കം റാസല്‍ഖൈമയില്‍ നടന്നതായി സുഹൃത്തുക്കള്‍ അറിയിച്ചു. ഭാര്യ: ഷെറിന്‍. സഹോദരന്‍: താരിഫ്. ഒരു കുട്ടിയുണ്ട്.