. അബുദാബിയില്‍ രോഗലക്ഷണമുള്ളവര്‍ക്ക് സൗജന്യമായി കോവിഡ് പരിശോധിക്കാം

ദുബൈ: കോവിഡ് ലക്ഷണങ്ങളുള്ള അബുദാബി എമിറേറ്റിലെ എല്ലാ താമസക്കാര്‍ക്കും കോവിഡ് പരിശോധന സൗജന്യമായി നടത്താമെന്ന്
ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. ഇതുകൂടാതെ പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും എല്ലാ കേന്ദ്രങ്ങളിലും സൗജന്യ പരിശോധനകള്‍ ലഭ്യമാണ്. അബുദാബിയുടെ പൊതുജനാരോഗ്യ സേവനമായ അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി നടത്തുന്ന ഡ്രൈവ്-ത്രൂ സ്‌ക്രീനിംഗ് സെന്ററുകളില്‍ കൂടാതെ പൊതു-സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും കോവിഡ് പരിശോധനകള്‍ നടത്തുന്നാമെന്നാണ് ഈ പ്രഖ്യാപനം വ്യക്തമാക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ പരിശോധനക്ക് 370 ദിര്‍ഹം നല്‍കണം.