കോവിഡ് 19: അടൂര്‍ സ്വദേശി അബുദാബിയില്‍ മരിച്ചു

ജയചന്ദ്രന്‍ നായര്‍

അബുദാബി: കോവിഡ് രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അടൂര്‍ തെങ്ങമം ശ്രീനന്ദനത്തില്‍ ജെ.ജയചന്ദ്രന്‍ നായര്‍ (51) അബുദാബിയില്‍ മരിച്ചു. അബുദാബി ഓയില്‍ ഫീല്‍ഡ് സര്‍വീസസ് എന്ന കമ്പനിയില്‍ ലോജിസ്റ്റിക് സൂപര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു ജയചന്ദ്രന്‍ നായര്‍. ഭാര്യ: പ്രിയ. ആകാശ്, അക്ഷിത എന്നിവര്‍ മക്കളാണ്.