24 മണിക്കൂറിനിടെ യുഎഇയില്‍ മരിച്ചത് 4 മലയാളികള്‍
അബുദാബി: ആലപ്പുഴ പള്ളിപ്പാട് സ്വദേശി പനയാറ ജേക്കബ് (45) അബുദാബിയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. ഡ്രൈവര്‍ കം സെയില്‍സ്മാനായി ജോലി ചെയ്തുവന്ന ജേക്കബ് കുറച്ച് ദിവസമായി ചികിത്സയിലായിരുന്നു. റീജയാണ് ജേക്കബിന്റെ ഭാര്യ. മക്കള്‍: ജോയല്‍, ജൂവല്‍. നാലു മലയാളികളാണ് 24 മണിക്കൂറിനിടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചത്. ഇതോടെ, ഗള്‍ഫില്‍ കോവിഡ് 19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 44 ആയി വര്‍ധിച്ചു.