എലത്തൂര്‍ സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് നിര്യാതനായി

21
ടി.സി അബ്ദുല്‍ അഷ്‌റഫ്‌

കുവൈത്ത് സിറ്റി: കോഴിക്കോട് എലത്തൂര്‍ സ്വദേശി പറമ്പത്ത് ജുനൈദ് മന്‍സിലില്‍ ടി.സി അബ്ദുല്‍ അഷ്‌റഫ് (55) കോവിഡ് ബാധിച്ച് നിര്യാതനായി. അമീരി ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി അമീരി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘ കാലമായി കുവൈത്ത് കെഎംസിസിയുടെ സജീവ പ്രവര്‍ത്തകനും നിലവില്‍ കോഴിക്കോട് ജില്ലാ കൗണ്‍സിലറുമായിരുന്നു. സംഘടനയുടെ എല്ലാ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും കുവൈത്ത് പൊതുമാപ്പ് സമയത്ത് ഇന്ത്യന്‍ എംബസി കെഎംസിസി കൗണ്ടറിലും സജീവമായിരുന്നുവെന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന ഭാരവാഹികള്‍ അനുസ്മരിച്ചു. പിതാവ്: പരേതനായ അഹമ്മദ് എം.വി.കെ. മാതാവ്: ടി.സി ആമിന, ഭാര്യ: താഹിറ. മകന്‍: ജുനൈദ്. സഹോദരങ്ങള്‍: ഷൗക്കത്തലി, ഫിറോസ് ഖാന്‍, ഷാഹിദ, നൂര്‍ജഹാന്‍, ഫരീദ. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മയ്യിത്ത് കുവൈത്തില്‍ തന്നെ ഖബറടക്കുമെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജന.സെക്രട്ടറി എം.കെ അബ്ദുല്‍ റസാഖ് പേരാമ്പ്രയും അറിയിച്ചു. കുവൈത്തിലെ നുസ്ഹ ജം ഇയ്യയില്‍ ജോലി ചെയ്തു വരികയായിരുന്നു.