ദമ്മാം: സഊദിയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ സ്വദേശി പാലക്കോട്ട് ഹൗസില്‍ അബ്ദുല്‍ അസീസ് പി.വി (52) ആണ് ദമ്മാമില്‍ മരിച്ചത്. 20 വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ സെയില്‍സ് സൂപര്‍വൈസറായി ജോലി ചെയ്തു വരികയായിരുന്നു. കുടുംബ സമേതമാണ് ദമ്മാം ജുബൈലില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം അബ്ദുല്‍ അസീസിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം ക്വാറന്റീനിലാണ്.