കോവിഡ് 19: അബ്ദുസ്സമദിന്റെ മയ്യിത്ത് ബനിയാസില്‍ ഖബറടക്കി

130
അബ്ദുസ്സമദ്

അബുദാബി: കോവിഡ് 19 ബാധിച്ച് അല്‍ ഐന്‍ ആശുപത്രിയില്‍ മരിച്ച മലപ്പുറം കല്‍പകഞ്ചേരി പറവന്നൂര്‍ സ്വദേശി കായല്‍ മഠത്തില്‍ അബ്ദുസ്സമദിന്റെ ഖബറടക്കം കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം അബുദാബി ബനിയാസ് ഖബര്‍സ്താനില്‍ നടത്തി. മകളുടെ ഭര്‍ത്താവ് ദുബൈ തുംബൈ ഹോസ്പിറ്റല്‍ ഫര്‍മസി മാനേജര്‍ ആനിസ് ആസാദ് ജനാസ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. അബുദാബി ഗയാത്തിയിലായിരുന്നു അബ്ദുസ്സമദ് ജോലി ചെയ്തിരുന്നത്. കായല്‍ മഠത്തില്‍ ഹൈദ്രുവിന്റെ മകനാണ് അബ്ദുസ്സമദ്. ഭാര്യ: മുംതാസ് തയ്യില്‍. മക്കള്‍: മുഫീദ, ഡാനിഷ, ഷിഫില്‍ (എല്ലാവരും നാട്ടില്‍).