കുവൈത്ത് സിറ്റി: പത്തനംതിട്ട മലയാലപ്പുഴ പുതുക്കുളത്ത് വീട്ടില്‍ പരേതനായ പി.ടി ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (ഡെയ്സി -59) നിര്യാതയായി. കൊറോണ വൈറസ് ബാധിച്ച് ചികില്‍സയിലായിരുന്ന അന്നമ്മ ഞായറാഴ്ച ഉച്ച 12 മണിയോടെയായിരുന്നു മരിച്ചത്. അല്‍ഷാബ് മെഡിക്കല്‍ സെന്ററിലെ ഹെഡ് നഴ്സ് ആയിരുന്നു. മാവേലിക്കര വെട്ടിയാര്‍ എം.ഒ പത്രോസിന്റെ മകളാണ്. മക്കള്‍: സാറ ടെന്‍സണ്‍ (മുബാറക് ആശ്രുപത്രി), തോമസ് ജേക്കബ് (ഇരുവരും കുവൈത്ത്), മരുമകന്: ടെന്‍സണ്‍ തങ്കച്ചന് (കുവൈത്ത്). മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.