കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ മേലെ ചൊവ്വ എംആര്‍സി റോഡ് സ്വദേശി അനൂപ് (51) നിര്യാതനായി. സ്വകാര്യ കമ്പനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന അനൂപ് മെയ് 10 മുതല്‍ അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 15 വര്‍ഷമായി കുവൈറ്റിത്തിലുള്ള അനൂപ് പരേതനായ അണിമല് കരുണാകരന്റെയും പുത്തന്‍പുരയില്‍ ലീലയുടെയും മകനാണ്. ഭാര്യ: ജിഷ. മംഗാപുരത്ത് എംബിബിഎസിന് പഠിക്കുന്ന പൂജ, അശ്വതി എന്നിവര്‍ മക്കളാണ്.