കോവിഡ് 19: തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി

    78
    അഷ്‌റഫ്

    അബുദാബി: കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരൂര്‍ സ്വദേശി അബുദാബിയില്‍ നിര്യാതനായി. തിരൂര്‍ കാരത്തൂര്‍ കൈനിക്കര പരേതനായ ഹൈദ്രു ഹാജിയുടെ മകന്‍ അഷ്‌റഫ് (50) ആണ് മരിച്ചത്. അബുദാബിയില്‍ സൂപര്‍ മാര്‍ക്കറ്റ് നടത്തി വരുന്ന അഷ്‌റഫിനെ കഴിഞ്ഞാഴ്ചയാണ് കടുത്ത പനിയെ തുടര്‍ന്ന് മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ അസൂഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുടുംബ സമേതം അബുദാബിയിലാണ് താമസം. നാലു മാസം മുന്‍പാണ് നാട്ടില്‍ പോയി വന്നത്. മൃതദേഹം അബുദാബിയില്‍ തന്നെ ഖബറടക്കും. സക്കീനയാണ് ഭാര്യ. മക്കള്‍: അന്‍സിഫ, ഹസീന തെസ്‌നി, മുഹമ്മദ് ആഷിഖ്. സഹോദരങ്ങള്‍: ഹമീദ്, സലീം, ഹാജറ, സക്കീന.