കോവിഡ് ബാധിച്ച് ബേക്കല്‍ സ്വദേശി അബുദാബിയില്‍ മരിച്ചു

ഇസ്ഹാഖ്

അബുദാബി: കാസര്‍കോട് ബേക്കല്‍ പള്ളിപ്പുഴയിലെ പരേതരായ അബ്ദുല്‍ റഹിമാന്‍-സാറ ദമ്പതികളുടെ മകന്‍ ചട്ടഞ്ചാല്‍ വടക്കേപറമ്പ് 55-ാം മൈലില്‍ താമസിക്കുന്ന ഇസ്ഹാഖ് (44) അബുദാബി റസീന്‍ ക്യാമ്പില്‍ മരിച്ചു.
സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അല്‍വത്ബ ഏരിയയിലെ റസീന്‍ ക്യാമ്പില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. 10 മാസം മുന്‍പാണ് അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.
ആദൂര്‍ പയങ്ങാടിയിലെ നസീമയാണ് ഭാര്യ. ഇര്‍ഫാന്‍ (തെക്കില്‍ പറമ്പ് ഗവ.യുപി സ്‌കൂള്‍ അഞ്ചാം 5-ാം തരം വിദ്യാര്‍ത്ഥി), ഇഷാന (മൂന്നാം തരം വിദ്യാര്‍ത്ഥിനി), ഇസാന്‍ (രണ്ടര വയസ്) മക്കളാണ്. റംല (അതിഞ്ഞാല്‍) ഏക സഹോദരിയാണ്. മഫ്‌റഖ് ആശുപത്രിയിലുള്ള മൃതദേഹത്തിന്റെ നടപടിക്രമങ്ങള്‍ കെഎംസിസി പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പൂര്‍ത്തിയാക്കി വരുന്നു. ബനിയാസ് ഖബര്‍സ്താനിലാണ് മയ്യിത്ത് മറവ് ചെയ്യുക.