കോവിഡ് ബാധിച്ച് മരിച്ച മുജീബ് റഹ്മാന്റെ മയ്യിത്ത് ഖബറടക്കി

    85

    കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച നിര്യാതനായ തിരൂര്‍ തവനൂര്‍ മംഗലം വഞ്ഞേരി പറമ്പില്‍ ചെറിയ തലാപ്പില്‍ മുജീബ് റഹ്മാന്റെ മയ്യിത്ത് സുലൈബിഖാത്തില്‍ ഖബറടക്കി. മയ്യിത്ത് നമസ്‌കാരത്തിലും തുടര്‍ന്ന് ഖബറടക്കത്തിലും കുവൈത്ത് കെഎംസിസി പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്ത്, ഇന്ത്യന്‍ എംബസി വളണ്ടിയര്‍മാരായ കുവൈത്ത് കെഎംസിസിയുടെ ഷാഫി കൊല്ലം, സലീം നിലമ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മയ്യിത്ത് ഖബറടക്കവുമായി ബന്ധപ്പെട്ട നിയമ നടപടിക്രമങ്ങള്‍ നേരത്തെ ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.