പയ്യന്നൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

    217
    അബ്ദുല്‍ ഗഫൂര്‍

    കുവൈത്ത് സിറ്റി: കണ്ണൂര്‍ പയ്യന്നൂര്‍ കവ്വായി സ്വദേശിയും കുവൈത്ത് കെഎംസിസി അംഗവും സജീവ പ്രവര്‍ത്തകനുമായ അബ്ദുല്‍ ഗഫൂര്‍ അക്കാലത്ത് (32) കോവിഡ് ബാധിച്ച് മരിച്ചു. ഫര്‍വാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. മൂന്ന് ദിവസം മുന്‍പാണ് കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിതാവ്: എം.അബ്ദുറഹീം. മാതാവ്: ഫാത്തിമ.എ. ഭാര്യ: ഉമ്മു ഐമന്‍ ടി.പി. മകള്‍: ഹാനി ഗഫൂര്‍ ടി.പി. സഹോദരങ്ങള്‍: മുഹമ്മദ് ഫൈറുസുദ്ദീന്‍, മുഹമ്മദ് അലി ശിഹാബ്, ഫര്‍ഹാന. കോവിഡ് പ്രൊട്ടോകോള്‍ അനുസരിച്ച് മയ്യിത്ത് കുവൈത്തില്‍ തന്നെ ഖബറടക്കും. ഇതുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങള്‍ കുവൈത്ത് കെഎംസിസി നേതൃത്വത്തില്‍ നടന്നു വരുന്നു. കുവൈത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ഇന്നലെ വൈകുന്നേരം കുവൈത്ത് കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീനുമായി സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അതനുസരിച്ച് സുഹൃത്തായ നിഷാന്‍ കോണ്‍ഫറന്‍സ് വഴി സംസാരിക്കുകയും ചെയ്തതായി നേതാക്കള്‍ അനുസ്മരിച്ചു. പഴയ കാല കെഎംസിസി പ്രവര്‍ത്തകനായിരുന്നു പിതാവ് റഹീം ഒളവറ.