
കുവൈത്ത് സിറ്റി: മലയാളികളെ ആശങ്കയിലാഴ്ത്തി കുവൈത്തില്‍ കോവിഡ് മൂലമുള്ള മരണങ്ങള്‍ കൂടുന്നു. ഞായറാഴ്ച വൈകുന്നേരം രണ്ട് മലയാളികള്‍ കൂടി മരിച്ചു. കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലധികമായി അമീരി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയും കുവൈത്ത് കെഎംസിസി അംഗവുമായ കൊരട്ടിപ്പറമ്പില്‍ ഹസ്ബുല്ല ഇസ്മായില്‍ (65), കോഴിക്കോട് സ്വദേശി സാദിഖ് ചെറിയതോപ്പില്‍ (49) എന്നിവരാണ് മരിച്ചത്.
40 വര്‍ഷമായി കുവൈത്തില്‍ പ്രവാസ ജീവിതം നയിച്ചുവന്ന ഹസ്ബുള്ള ടൈലറായി ജോലി ചെയ്തു വരികയായിരുന്നു. ശരീഫയാണ് ഭാര്യ.
കോവിഡ് ബാധിച്ച് നിരീക്ഷണത്തിലായിരുന്നു സാദിഖ്. അദാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബ്രിഡ്ജ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സറീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഖബറടക്ക ചടങ്ങുകള്‍ക്ക് കെഎംസിസി ഹെല്‍പ് ഡെസ്‌ക് നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.