അബുദാബി: തൃശ്ശൂര്‍ പാവറട്ടി പാലുവായ് ചെല്ലങ്കുളം സ്വദേശി ഹുസൈന് (47) അബുദാബിയില്‍ നിര്യാതനായി. കോവിഡ് ബാധിച്ച് 10 ദിവസമായി അബുദാബി മഫ്റഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അബുദാബി അല്ബറാഖ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. എംഎസ്എഫ് മണലൂര്‍ നിയോജക മണ്ഡലം മുന്‍ ജന.സെക്രട്ടറിയായിരുന്ന ഹുസൈന്, പരേതനായ അമ്പലത്ത് വീട്ടില്‍ ആലി ഹാജി-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷഹനാസ്. മക്കള്‍: ഷഹിന്‍ഷാ, ഷെഹ്സാന്, ഫൈസാന്‍.