ന്യൂമോണിയ ബാധിച്ച് കാസര്‍കോട് സ്വദേശി ദുബൈയില്‍ നിര്യാതനായി

    158
    അബ്ദുല്‍ ഖാദര്‍

    ദുബൈ: ന്യൂമോണിയ ബാധിച്ച് കാസര്‍കോട് മുക്കൂട് സ്വദേശി കുവൈത്തി (അല്‍ബറാഹ) ഹോസ്പിറ്റലില്‍ നിര്യാതനായി. മുക്കൂട് കാരക്കുന്നിലെ അബ്ദുല്‍ ഖാദര്‍ എന്ന അന്തുക്ക (55) ആണ് മരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഷാര്‍ജയില്‍ റെസ്റ്റോറന്റ് നടത്തി വരികയായിരുന്നു. റെസ്റ്റോറന്റ് ജീവനക്കാരില്‍ നിന്നാണ് ഇദ്ദേഹത്തിന് കോവിഡ് പകര്‍ന്നതെന്നാണ് സംശയിക്കുന്നത്. മുക്കൂട് സ്വദേശി റാബിയയാണ് ഭാര്യ. ബാസിത്, റാഷിദ്, ഫാത്തിമ, റമീസ എന്നിവര്‍ മക്കളാണ്.