വടകര സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു

61

കുവൈത്ത് സിറ്റി: വടകര ലോകനാര്‍കാവ് സ്വദേശി കുഞ്ഞിപ്പറമ്പത്ത് അജയന്‍ പദ്മനാഭന്‍ (48) കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. മിഷ്‌രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുവൈത്തില്‍ സലൂണില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സന്ധ്യ. രണ്ടു ആണ്‍മക്കളുണ്ട്.