പയ്യന്നൂര്‍ സ്വദേശി കോവിഡ് ബാധിച്ച് നിര്യാതനായി

90
അഷ്‌റഫ്

കുവൈത്ത് സിറ്റി: കണ്ണൂര്‍ പാനൂര്‍ കൂരാറ സ്വദേശി അഷ്‌റഫ് എരഞ്ഞൂല്‍ (51) കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. വ്യാഴാഴ്ച രാത്രി അമീരി ആശുപത്രിയിലായിരുന്നു അന്ത്യം. മുബാറക്കിയയില്‍ റെസ്റ്റാറന്റ് നടത്തുകയായിരുന്നു. ഭാര്യ: റഹ്മത്ത്. മക്കള്‍: അജ്മല്‍ (കുവൈത്ത്), അനസ്, റന. പരേതനായ എരഞ്ഞോള്‍ ഇബ്രാഹിമിന്റെയും മറിയമിന്റെയും മകനാണ്. സഹോദരങ്ങള്‍: നാസര്‍, ബഷീര്‍, ഹാരിസ്, മനാഫ്, സാജിദ്, റഹിമ, സൗജത്ത്. കോവിഡ് പ്രൊട്ടോകോള്‍ അനുസരിച്ച് മയ്യിത്ത് കുവൈത്തില്‍ തന്നെ ഖബറടക്കും. അതുമായി ബന്ധപ്പെട്ട രേഖാനടപടിക്രമങ്ങള്‍ കുവൈത്ത് കെഎംസിസി നേതൃത്വത്തില്‍ നടന്നു വരുന്നു.