കാസര്‍കോട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

    53
    മുഹമ്മദ് അബൂബക്കര്‍ ഷിറിയ

    കുവൈത്ത് സിറ്റി: കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദ് അബൂബക്കര്‍ ഷിറിയ (57) കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചു. ഞായറാഴ്ച രാത്രി ഫര്‍വാനിയ ആശുപത്രിയിലായിരുന്നു അന്ത്യം. കുവൈത്ത് വിമാനത്താവളത്തില്‍ റെന്റ് എ കാര്‍ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തിലെ ഫര്‍വാനിയയില്‍ ഗ്രോസറിയും നടത്തിയിരുന്നു. മെയ് 11നാണ് കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരേതരായ അബ്ദുല്‍ ഗഫൂര്‍ മമ്മിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫാത്തിമത് സുഹ്‌റ. മക്കള്‍: ഖദീജ, മുഹമ്മദ് അബ്‌നാസ്, മുഹമ്മദ് അബ്‌റാസ് (വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: മഹ്മൂദ് (സഊദി അറേബ്യ), ആയിഷ, നഫീസ.