കാസര്‍കോട് സ്വദേശി കോവിഡ് ബാധിച്ച് അബുദാബിയില്‍ നിര്യാതനായി

    164
    നസീര്‍

    ദുബൈ: കോവിഡ് ബാധിച്ച് കാസര്‍കോട് മേല്‍പറമ്പ് സ്വദേശി നസീര്‍ (56) അബുദാബി മഫ്‌റഖ് ആശുപത്രിയില്‍ നിര്യാതനായി. അബുദാബി ബാസ്‌കിന്‍ റോബിന്‍സില്‍ 20 വര്‍ഷമായി സ്റ്റോര്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. സിലോണ്‍ മുഹമ്മദ്-പരേതയായ ഹവ്വാബി ദമ്പതികളുടെ മകനാണ്. ഹാജറയാണ് ഭാര്യ. നാസിഫ ഏക മകളാണ്. മരുമകന്‍: ദിബ്ബു ഗുല്‍ഷാഹ്. രാജപുരത്തെ ജനകീയ ഡോക്ടറായിരുന്ന പരേതനായ ഡോ. സമദ് സഹോദരനാണ്. സുലൈമാന്‍, അഷ്‌റഫ്, സഹദുല്ല, പരേതയായ സബിത, സുബൈദ, നജ്മുന്നിസ എന്നിവരാണ് മറ്റു സഹോദരങ്ങള്‍. ഖബറടക്കം അബുദാബി ബനിയാസ് ഖബര്‍സ്താനില്‍ ബുധനാഴ്ച രാവിലെ നടക്കും.