കോവിഡ് 19: ചാവക്കാട് സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

2459
മുഹമ്മദ് ഹനീഫ

റാസല്‍ഖൈമ: ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫ (63) റാസല്‍ഖൈമയില്‍ കോവിഡ് 19 ബാധിച്ച് നിര്യാതനായി. നാലാംകല്ല് കറുപ്പംവീട്ടില്‍ പള്ളത്ത് വീട്ടില്‍ ഹസന്‍-നബീസ ദമ്പതികളുടെ മകനാണ്. റാസല്‍ഖൈമയില്‍ കോവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെ മലയാളിയാണിദ്ദേഹം.
22 വര്‍ഷമായി യുഎഇയിലുള്ള ഹനീഫ റാസല്‍ഖൈമ അറേബ്യന്‍ ഇന്റര്‍നാഷണല്‍ കമ്പനിയില്‍ (എആര്‍സി) സൂപര്‍വൈസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. പനിയെ തുടര്‍ന്ന് റാസല്‍ഖൈമ സഖര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. അധികൃതരുടെ മേല്‍നോട്ടത്തില്‍ റാസല്‍ഖൈമയിലെ പൊതുശ്മശാനത്തില്‍ ഖബറടക്കം നടക്കുമെന്ന് കെഎംസിസി റെസ്‌ക്യു ടീം അറിയിച്ചു. ഭാര്യ: റഫീഖ. മക്കള്‍: ഹാഷില്‍, അസ്ബിന. കുടുംബവും റാസല്‍ഖൈമയിലുണ്ട്. വര്‍ഷങ്ങളായി കോയമ്പത്തൂരാണ് ഇവര്‍ സ്ഥിര താമസം.