പത്തനംതിട്ട സ്വദേശി അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു

റോഷന്‍

അബുദാബി: പത്തനംതിട്ട നെല്ലിക്കാല സ്വദേശി തെക്കെ പറമ്പില്‍ റോഷന്‍ രാമന്‍കുട്ടി (59) അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. മുസഫ എന്‍പിസിസി കമ്പനിയിലെ അസറ്റ് ഇന്റഗ്രിറ്റി വിഭാഗത്തില്‍ സ്‌പെഷ്യലിസ്റ്റ് മെക്കാനിക് ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ബിന്ദു റോഷന്‍. മക്കള്‍: ഡോ. പ്രിയ റോഷന്‍, പാര്‍ഥിവ് റോഷന്‍. സംസ്‌കാരം അബുദാബിയില്‍.