കോവിഡ് 19 ബാധിച്ച് ഇരിങ്ങാവൂര്‍ സ്വദേശി നിര്യാതനായി

    159
    സൈതലവി

    ദുബൈ: മലപ്പുറം ജില്ലയിലെ തിരൂര്‍ ഇരിങ്ങാവൂര്‍ കുറുപ്പിന്‍പടി സ്വദേശി പുളിക്കപ്പറമ്പില്‍ സൈതലവി (കമാലുദ്ദീന്‍ -52) ദുബൈ അല്‍ബറാഹ ആശുപത്രിയില്‍ കോവിഡ് 19 ബാധിച്ച് നിര്യാതനായി. ഷാര്‍ജ-താനൂര്‍ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റും യുഎഇ സുന്നി സെന്ററിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു. ഷാര്‍ജ ഗവണ്‍മെന്റിന്റെ ധന കാര്യ വകുപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. പുളിക്കപ്പറമ്പില്‍ ഏന്തീന്‍കുട്ടി മാസ്റ്ററുടെയും കുഞ്ഞിപ്പാത്തുട്ടി ഹജ്ജുമ്മയുടെയും മകനാണ്.
    കോവിഡ് ബാധ മൂലം ഏതാനും ദിവസമായി ചികില്‍സയിലായിരുന്നു. രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ബന്ധുക്കളുടെ അനുമതിയോടെ ദുബൈയില്‍ ഖബറടക്കും. ഭാര്യ: സലീന ഇ.പി. മക്കള്‍: സല്‍വ മുഹ്‌സിന (ഒമാന്‍), സൈനുദ്ദീന്‍, സൈനുല്‍ ആബിദീന്‍, ഫാത്തിമ സുഹ്‌റ. മരുമകന്‍: മുഹമ്മദ് സഹീര്‍. സഹോദരങ്ങള്‍: പരേതനായ മുഹമ്മദലി ഹാജി, മൂസക്കുട്ടി ഹാജി, മുഹമ്മദ്, അബ്ദുല്‍ കരീം, ആസിയ, ഖദീജ, മൈമൂന.