കാസര്‍കോട് സ്വദേശി സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു

21
മൊയ്തീന്‍കുട്ടി

അല്‍ഖോബാര്‍: സഊദിയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി മൊയ്തീന്‍ കുട്ടിയാണ് മരിച്ചത്. അല്‍ഖോബാറില്‍ ജോലി ചെയ്തിരുന്ന മൊയ്തീന്‍കുട്ടി കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ, സഊദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം പതിനഞ്ചായി.