കോതമംഗലം സ്വദേശി കോവിഡ് ബാധിച്ച് അജ്മാനില്‍ നിര്യാതനായി

146
നിസാര്‍

അജ്മാന്‍: കോവിഡ് 19 ബാധിച്ച് യുഎഇയില്‍ ഒരു മലയാളി കൂടി മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലില്‍ നിസാര്‍ (37) ആണ് അജ്മാനിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടു ദിവസമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അജ്മാനിലെ ഒരു ഫര്‍ണിച്ചര്‍ കമ്പനിയിലായിരുന്നു നിസാര്‍ ജോലി ചെയ്തിരുന്നത്. പിതാവ്: കോയാന്‍. മാതാവ്: പരേതയായ നബീസ. ഭാര്യ: ഷിംന. മക്കള്‍: അന്‍ഹ മെഹ്‌റിന്‍, ആലിയ മെഹ്‌റിന്‍, അതീഖ് (11 മാസം). സഹോദരങ്ങള്‍: അന്‍സാര്‍, റൈഹാനത്ത്. മയ്യിത്ത് കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം യുഎഇയില്‍ ഖബറടക്കും.