കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന മലയാളി നിര്യാതനായി. പാലക്കാട് കൊല്ലങ്കോട് ‘ശ്രീജ’യില്‍ വിജയഗോപാല്‍ (65) ആണ് ഞായറാഴ്ഞ മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ മരിച്ചത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 40 വര്‍ഷമായി കുവൈത്തില്‍ പ്രവാസ ജീവിതം നയിച്ചു വരികയായിരുന്നു. കുവൈത്ത് മെറ്റല്‍ പൈപ് ഇന്‍ഡസ്ട്രീസ് കമ്പനിയില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്തു വരികയായിരുന്നു. സാല്മിയയില് കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ: പാര്‍വതി. മക്കള്‍: ഡോ. അജയന്, സഞ്ജയന് (ന്യൂസിലാന്റ്). മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കുന്നതിന്റെ ഒരുക്കങ്ങള്‍ കുവൈത്ത് കെഎംസിസി ഹെല്പ് ഡെസ്കിന് കീഴില്‍ നടന്നു വരുന്നു. വിജയഗോപാലിന്റെ നിര്യാണത്തില്‍ പാലക്കാട് പ്രവാസി അസോസിയേഷന് ഓഫ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി.