അബുദാബി: 24 മണിക്കൂറിനിടെ ജിസിസി രാജ്യങ്ങളില്‍ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 5,992. സഊദി അറേബ്യയില്‍ 2,039 പേര്‍ക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഖത്തര്‍ 1,733, കുവൈത്ത് 947, യുഎഇ 698, ഒമാന്‍ 322, ബഹ്റൈന്‍ 253 എന്നിങ്ങനെയാണ് രോഗം മറ്റു രാജ്യങ്ങളിലെ കണക്ക്. ഗള്‍ഫ് നാടുകളില്‍ ഇതുവരെ 118,610 പേര്‍ക്കാണ് രോഗം പിടിപെട്ടിട്ടത്. മരണ സംഖ്യ 621 ആയാണ് ഉയര്‍ന്നിട്ടുള്ളത്. ഇതു വരെ 36,311 പേര് രോഗമുക്തരായിട്ടുണ്ട്.
ഖത്തറിലും കുവൈത്തിലും കഴിഞ്ഞാഴ്ചയില്‍ നിന്നും വ്യത്യസ്തമായി അതിവേഗമാണ് രോഗം പടര്‍ന്നു കൊണ്ടിരിക്കുന്നത്.